വെളുക്കാനായി വ്യാജ ഫെയ്‌സ് ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്ന് മുന്നറിയിപ്പ്

വെളുക്കാനായി വ്യാജ ഫെയ്‌സ് ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്ന് മുന്നറിയിപ്പ്.
വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗമാണ് കണ്ടെത്തിയത്. പത്തോളം പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. ക്രീം കെമിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മെര്‍ക്കുറിയുടെ സാന്നിധ്യം ഉപയോഗിക്കാവുന്നതിലും ആയിരം ഇരട്ടി പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.