കോവിഡ്19 ബാധിരായ രോഗികളില്‍ 17.1 ശതമാനം ആളുകള്‍ ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് പഠനം. ഐസിഎംആറിന്റെ ക്ലിനിക്കല്‍ സ്റ്റഡീസ് ആന്‍ഡ് ട്രയല്‍സ് യൂണിറ്റാണ് പഠനത്തിന് പിന്നില്‍. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളായ ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹസംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ പലവിധ അസ്വസ്ഥതകളാണ് ഇവരില്‍ അനുഭവപ്പെടുന്നത്.
കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 6.5 ശതമാനം രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തു ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടതായും പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിക്കപ്പെടും മുന്‍പ് വാക്സീന് എടുത്തവരുടെ ഒരു വര്‍ഷത്തിനിടയിലുള്ള മരണ സാധ്യത കുറവായിരുന്നതായും പഠനം പറയുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.