ബീജസങ്കലനമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഗവേഷണകര്‍

ബീജസങ്കലനമില്ലാതെ മൂലകോശങ്ങളുപയോഗിച്ച് 14 ദിവസം വളര്‍ച്ചയെത്തിയ ഭ്രൂണം വികസിപ്പിച്ച് ഗവേഷണകര്‍. ഇസ്രയേലിലെ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ചരിത്രം സൃഷ്ടിച്ചത്. ഭ്രൂണഗവേഷണരംഗത്ത് വളര്‍ച്ചയെത്തിയ മനുഷ്യഭ്രൂണമാതൃക നിര്‍മിക്കുന്നത് ഇതാദ്യമാണ്. ”മനുഷ്യവികാസത്തെ സംബന്ധിച്ച നിഗൂഢതകളടങ്ങിയ ഒരു ബ്ലാക്ക് ബോക്‌സാണ് ലഭിച്ചിരിക്കുന്നതെന്നും ഇനിയും ഏറെ ചുരുളഴിയാനുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ജാക്കോബ് ഹന്ന പറഞ്ഞു.