നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് പരിശോധിച്ച 61 സാംപിളുകളും നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോര്‍ജ്

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് പരിശോധിച്ച 61 സാംപിളുകളും നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നിലവില്‍ ചികിത്സയില്‍ ഉള്ള നിപ പോസിറ്റീവ് ആയ വ്യക്തികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ചികിത്സയിലുള്ള ഒന്‍പത് വയസുള്ള കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മെച്ചപെട്ടതായും മന്ത്രി അറിയിച്ചു. അതേസമയം, ആദ്യം രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ ഐസലേഷന്‍ കാലാവധി പൂര്‍ത്തിയായി.