കേരളത്തില്‍ 5 ദിവസം മഴ തുടരും; 4 ചക്രവാത ചുഴികള്‍, തെക്കൻ കേരളത്തിൽ ജാഗ്രത

കാലവര്‍ഷം പിന്‍വാങ്ങാന്‍ ആരംഭിച്ചെങ്കിലും കേരളത്തില്‍ അടുത്ത 5 ദിവസങ്ങളിലും മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാല് ചക്രവാത ചുഴികള്‍ നിലനില്‍ക്കുന്നതാണ് കേരളത്തിലെ മഴ കാരണം എന്ന് കാലാസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായതോ ഇടത്തരമോ ഇടിമിനനാളോട് കൂടിയതോ ആയ മഴ തുടരാനാണ് സാധ്യത.