സമുദ്രത്തില്‍ ഏറ്റവും ആഴത്തില്‍ ജീവിക്കുന്ന വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ബാക്ടീരിയകളില്‍ ജീവിച്ച് അവയെ ഉപയോഗിച്ച് പ്രജനനം നടത്തുന്ന ബാക്ടീരിയോഫേജ് വിഭാഗത്തില്‍പെടുന്ന ഈ വൈറസുകളെ 9 കിലോമീറ്ററോളം ആഴത്തില്‍ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ച് മേഖലയിലാണ് കണ്ടെത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടിലെ ചൂടു ജലധാരകള്‍ സ്ഥിതി ചെയ്യുന്നതിനു ചുറ്റുമാണ് ഇവ ജീവിക്കുന്നത്. ബാക്ടീരിയോ ഫേജ് വൈറസ് ലോകത്തു സര്‍വസാധാരണമായി കാണപ്പെടുന്നതാനെന്നും എന്നാല്‍ ഇത്രയും ആഴത്തില്‍ ഇവ കാണപ്പെട്ടതാണ് ഇപ്പോഴത്തെ കൗതുകം മെന്നും ശാസ്ത്രജര്‍ അഭിപ്രായപെടുന്നു.