യോഗയും ശ്വസനവ്യായാമവും എയ്റോബിക് ട്രെയിനിങ്ങുമൊക്കെ ആസ്ത്മാ രോഗികളിൽ ഗുണം ചെയ്യുമെന്ന് പഠനം. ആസ്ത്മാരോഗികളിലെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നതിൽ ഇവയുടെ പങ്ക് പഠനം വ്യക്തമാക്കുന്നു. ആസ്ത്മാരോഗികളിൽ ചിലയിനം വ്യായാമമുറകൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത് എങ്ങനെയെന്ന് പഠനം പറയുന്നു. അനാൽസ് ഓഫ് മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലെ ഹെനാൻ നോർമൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.