ഗ്യാസിനുള്ള ഗുളികയും കാല്‍സ്യം സപ്പ്‌ളിമെന്റുകളും അധികമായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം

ഗ്യാസിനുള്ള ഗുളികയും കാല്‍സ്യം സപ്പ്‌ളിമെന്റുകളും അധികമായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന് പഠനം വ്യക്തമാക്കുന്നു. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

അന്റാസിഡുകളിലുള്ള കാല്‍സ്യം സംയുക്തങ്ങളും കാല്‍സ്യം സപ്ലിമെന്റുകളും രക്തപ്രവാഹത്തിലെ കാല്‍സ്യം തോത് വര്‍ധിപ്പിക്കുന്നു. കാല്‍സ്യത്തിന്റെ തോത് കൂടുന്നതും കുറയുന്നതും അസാധാരണമായ ഇലക്ട്രിക് സിഗ്‌നലുകള്‍ക്കും ഹൃദയതാളത്തിനും കാരണമാകും. അമിതമായ കാല്‍സ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഹൃദ്രോഗത്തിന് കാരണമാകാം. ഹൃദയധമനികളെ കട്ടിയാക്കാനും വാല്‍വുകളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും അമിതമായ കാല്‍സ്യം നിക്ഷേപങ്ങള്‍ കാരണമാകാമെന്നും ഹൃദ്രോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.