കായികാധ്വാനം കൂടുതല്‍ ചെയ്യാന്‍ കഴിയാത്ത അരിവാള്‍ രോഗികളോട് സര്‍ക്കാറിന്റെ അവഗണയെന്ന് ആരോപണം

വയനാട് ജില്ലയില്‍ കായികാധ്വാനം കൂടുതല്‍ ചെയ്യാന്‍ കഴിയാത്ത അരിവാള്‍ രോഗികളോട് സര്‍ക്കാറിന്റെ അവഗണയെന്ന് ആരോപണം. ജില്ലയില്‍ സര്‍ക്കാറിന്റെ കണക്കില്‍ 1080 അരിവാള്‍ രോഗികളാണ് ഉള്ളത്. ഇതില്‍ ജനറല്‍ വിഭാഗത്തിലുള്ള 189 പേര്‍ക്ക് കഴിഞ്ഞ ഒമ്പത് മാസമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നാണ് പരാതി. എസ്ടി വിഭാഗത്തിനും കൃത്യമായ പെന്‍ഷമായി വിതരണം ചെയ്യുന്നില്ല. ജനറല്‍ വിഭാഗത്തിന് 2000 രൂപയും എസ്ടി വിഭാഗത്തിന് 2500മാണ് പ്രതിമാസ പെന്‍ഷന്‍. ഈ തുകയാണ് സര്‍ക്കാര്‍ മാസങ്ങളായി കുടിശ്ശികയാക്കിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുവിഭാഗത്തിലെ രോഗികളില്‍ നിന്നും സര്‍ക്കാര്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.