തോളിലെ രോഗനിര്‍ണ്ണയവും അത്യാധുനിക ശസ്ത്രക്രിയാ രീതികളും പഠന വിഷയമാക്കി ഓര്‍ത്തോപീഡിക് വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മളനം ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി – ഷോള്‍ഡര്‍ കോഴ്‌സ് 2023’ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ആര്‍ത്രോസ്‌കോപ്പി സൊസൈറ്റി, കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍, ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ, ആര്‍ത്രോസ്‌കോപ്പിക് സര്‍ജന്‍സ് ഓഫ് കേരള, കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രമുഖ ഷോള്‍ഡര്‍ സര്‍ജനും എസ്.ഇ.എസ്.ഐ മുന്‍ ദേശീയ അധ്യക്ഷനുമായ ഡോ. ആശിഷ് ബബുല്‍ക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘ഏറ്റവും ഉപയോഗിക്കപ്പെടുന്ന ശരീരഭാഗങ്ങളില്‍ ഒന്നായ തോളിന് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ അവഗണിക്കരുതെന്നും പാരമ്പര്യം, തോളിന്റെ തെറ്റോ അമിതമോ ആയ ഉപയോഗം, അപകടം, സ്‌ട്രെസ് എന്നിവയാണ് പൊതുവായ രോഗകാരണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.