ഐപിസിയും സിആർപിസിയും തെളിവു നിയമവും അടിമുടി പരിഷ്ക്കരിക്കാനുള്ള ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ. കൂട്ടബലാൽസംഗത്തിന് ഇരുപത് വർഷം ജയിൽവാസം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ തടവു ശിക്ഷ 7 ൽ നിന്ന് 10 വർഷമാക്കും. കുറ്റവാളികൾ രാജ്യം വിട്ടാലും അവരുടെ അസാന്നിധ്യത്തിൽ വിചാരണ നടന്ന് ശിക്ഷ വിധിക്കും. ബില്ലുകൾ വിശദമായ പരിശോധനയ്ക്ക് പാർലമെൻറിൻറെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു.