ഉത്തര്‍ പ്രദേശില്‍ രാജ്ഭവന്റെ ഗേറ്റിന് സമീപം റോഡരികില്‍ ഗര്‍ഭിണി പ്രസവിച്ചു

ഉത്തര്‍ പ്രദേശില്‍ രാജ്ഭവന്റെ 13-ാം നമ്പര്‍ ഗേറ്റിന് സമീപം റോഡരികില്‍ ഗര്‍ഭിണി പ്രസവിച്ചു. പ്രസവിച്ചയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഞാഴറാഴ്ചയായിരുന്നു സംഭവം. ആംബുലന്‍സ് വിളിച്ചിട്ടും കിട്ടാതെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോയ യുവതിക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. അതേസമയം, ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സംഭവം സ്ഥിരീകരിച്ചു. ആംബുലന്‍സ് വൈകിയതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചെറിയ വീഴ്ച കണ്ടെത്തിയാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.