തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്കിൽ എക്സറേ യുണിറ്റ് പ്രവർത്തനരഹിതമായ സംഭവം: അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ബ്ലോക്കില്‍ എക്‌സറേ യൂണിറ്റ് കഴിഞ്ഞ ഒന്നര മാസമായി പ്രവര്‍ത്തനരഹിതമാണെന്ന വാര്‍ത്തകളില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്ജ്. സൂപ്രണ്ടിനോട് അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. മുന്‍കാല കുടിശ്ശിക നല്‍കാത്തതിനാലാണ് കമ്പനി എക്‌സറേ യൂണിറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വിസമ്മതിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.