രാജ്യത്തെ ഡോക്ടര്‍മാരില്‍ 82 ശതമാനം പേരും മാനസികസമ്മര്‍ദം നേരിടുന്നതായി പഠനം

ന്യൂഡൽഹി: രാജ്യത്തെ ഡോക്ടര്‍മാരില്‍ 82 ശതമാനം പേരും മാനസികസമ്മര്‍ദം നേരിടുന്നതായി പഠനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പലര്‍ക്കും ജോലിയോട് മനംമടുപ്പ് ഉണ്ടാകുന്നതായും ഏകാഗ്രതയോടെ ദീര്‍ഘനേരത്തെ ജോലി, ക്ഷീണിപ്പിക്കുന്ന ജോലിഭാരം, വലിയ ഉത്തരവാദിത്വം എന്നിവ പലരെയും പ്രയാസത്തിലാക്കുന്നതായും പഠനം പറയുന്നു. ദിവസേന ഏഴുമണിക്കൂര്‍ ഉറങ്ങുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും ദിവസം 40 മുതല്‍ 60 വരെ രോഗികളെ കാണുന്നത് ഡോക്ടര്‍മാരില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായും പഠനത്തില്‍ പറയുന്നു.