തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ രണ്ടരവയസ്സുകാരന് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്. പനിയും ശ്വാസംമുട്ടലിനെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്പ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയില്ലെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായാണ് രക്ഷിതാക്കളുടെ പരാതി.