ലണ്ടൻ: യുകെയില്‍ ആരോഗ്യ പരിചരണ രംഗത്തെ ഡോക്ടര്‍മാരിലും നഴ്സുമാരിലും ഭൂരിഭാഗവും പ്രവാസികളെന്ന് കണക്കുകള്‍. ഇതിലാവട്ടെ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരും. ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള മൈഗ്രേറ്ററി ഒബ്സര്വേറ്ററിയാണ് പഠനം നടത്തിയത്. മുഴുവന്‍ വിദേശികളില്‍ 20 ശതമാനം ഡോക്ടര്‍മാരും, 46 ശതമാനം നഴ്സുമാരും ഇന്ത്യക്കാരാണ്.