എ.ഡി.എച്ച്.ഡി. സ്ഥിരീകരിച്ചിരുന്നതിനെക്കുറിച്ച് പങ്കുവെച്ച് ബാർബി ഡയറക്ടർ ​ഗ്രേറ്റ ഗെർഗ്വിഗ്

Attention Deficit Hyperactivity Disorder അഥവാ എ.ഡി.എച്ച്.ഡി. എന്ന അവസ്ഥ സ്ഥിരീകരിച്ചിരുന്നതിനെക്കുറിച്ച് പങ്കുവെച്ച് ബാർബി ഡയറക്ടർ ​ഗ്രേറ്റ ഗെർഗ്വിഗ്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോ​ഗ്യ പ്രശ്നമാണിത്. വളരെയധികം ഊർജസ്വലയായ പെൺകുട്ടിയായിരുന്നു താൻ എന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രശ്നം നേരിട്ടിരുന്നുവെന്നും അവർ പറയുന്നു. എല്ലാ കാര്യങ്ങളിലും അമിത താൽപര്യമായിരുന്നുവെന്നും വളരെ വികാരഭരിതയുമായിരുന്നുവെന്നും ​ഗ്രേറ്റ പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗ്രേറ്റ ഇക്കാര്യം തുറന്നു പറഞ്ഞത്.