പാലക്കാട് ധോണി വനമേഖലയില്‍നിന്ന് പിടികൂടിയ പി.ടി 7 കാട്ടാനയ്ക്ക് കാഴ്ച ശക്തിയില്ലെന്ന് സ്ഥിരീകരണം. കാട്ടാനയുടെ വലതുകണ്ണിന് കാഴ്ചശക്തിയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച സമിതിയാണ് കണ്ടെത്തിയത്. പിടികൂടുമ്പോള്‍ ആനയ്ക്ക് കാഴ്ചശക്തി ഉണ്ടായിരുന്നില്ല. പെല്ലറ്റ് തറച്ചോ, അപകടം സംഭവിച്ചോ ആവാം കാഴ്ചശക്തി നഷ്ടമാകാന്‍ ഇടയായതെന്നാണ് വിലയിരുത്തല്‍.