കാൻസറിനോട് കടപ്പെട്ടിരിക്കുമെന്ന് നടി മനീഷ കൊയ്രാള

കാൻസർ നൽകിയ തിരിച്ചറിവിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി മനീഷ കൊയ്രാള. കാൻസർ തന്നിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കി എന്നാണ് മനീഷ പറയുന്നത്. ഇന്ന് താൻ ആസ്വദിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠിച്ചുവെന്നും കാന്സറിനോട് കടപ്പെട്ടിരിക്കുമെന്നും മനീഷ പറയുന്നു. 2012 ൽ അണ്ഡാശയ അർബുദം ബാധിച്ചതും തുടർന്നങ്ങോട്ടുള്ള ചികിത്സയും അതിജീവനവുമൊക്കെ മനീഷ ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു.