തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും. മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനിമുതൽ അരലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ ജയിൽശിക്ഷയും ലഭിക്കും. അതേസമയം, വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും. ഇതുസംബന്ധിച്ച കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി യുടെ കരട് തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി നിലവിൽ വരും. മാലിന്യനിർമാർജനത്തിൽ മുനിസിപ്പൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി.