ചെന്നൈ: വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’ എന്ന ഗാനത്തിന് എതിരെ പരാതി. ചുണ്ടില്‍ സിഗരറ്റുമായി ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്ന വിജയ് പാട്ടില്‍ തുടര്‍ച്ചയായി ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഗാനം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ചെന്നൈ പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ വിജയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.