കൊളമ്പസ്: തലയ്ക്കുള്ളില്‍ ഉണ്ടാകുന്ന ചിന്തകള്‍ക്ക് ശരീരത്തില്‍ വേദനയുണ്ടാക്കാന്‍ സാധിക്കുമെന്ന് പഠനം. ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയിലെയും യൂണിവേഴ്‌സിറ്ററി ഓഫ് മിഷിഗണിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണത്തില്‍ പങ്കെടുത്തവരെ ദുരിതപൂര്‍വവും അസഹ്യവുമായ ചില ദൃശ്യങ്ങള്‍ കാണിക്കുകയും നെഗറ്റീറ്റ് ചിന്തകളും വികാരങ്ങളും ഉണര്‍ത്തുന്ന ചില ടാസ്‌കുകളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ഈ നെഗറ്റീവ് മാനസിക നില ഇവരുടെ വേദനയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ കാര്യമായ സ്വാധീനം ചെലുത്തിയതായും വേദനയുടെ തീവ്രതയും സംവേദനത്വവും കൂട്ടിയതായും ഗവേഷകര്‍ നിരീക്ഷിച്ചു. തലച്ചോറിനെയും വികാരങ്ങളെയും വേദന കൂട്ടിയിണക്കുന്ന നാഡീവ്യൂഹപരമായ ശൃംഖലയാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്ന് ഗവേഷകര്‍ കണ്ടെത്തി. വൈദ്യശാസ്ത്ര, മനഃശാസ്ത്ര മേഖലകളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് സാധിക്കും. പഠനത്തിന്റെ പശ്ചാത്തലത്തില്‍ ശാരീരികമായ ലക്ഷണങ്ങളെ മാത്രം പരിഗണിക്കാതെ മാനസികവും വൈകാരികവുമായ ഘടകങ്ങളെ കൂടി പരിഗണിച്ച് ചികിത്സാ പദ്ധതി തയാറാക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.