തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലെ വാര്‍ഡില്‍ വച്ചാണ് ചെമ്പേരി സ്വദേശി ലതയെ പാമ്പ് കടിച്ചത്. വാടകകൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. പാമ്പ് ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാവാം എന്നാണ് നിരീക്ഷണം. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലത അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.