തലശേരി ജനറല്‍ ആശുപത്രിയിൽ വീണ്ടും ഡോക്ടര്‍ക്കുനേരെ രോഗിയുടെ ആക്രമണം

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്കുനേരെ രോഗിയുടെ ആക്രമണം. തലശേരി ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി അക്രമിച്ചതായാണ് പരാതി. വാഹനാപകടത്തെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്കുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയത്. മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും ഡോക്ടര്‍ ആരോപിച്ചു. സംഭവത്തില്‍ ഡോക്ടര്‍ പോലീസിന് പരാതി നല്‍കി. സംഭവത്തില്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.