അണ്ഡമോ ബീജമോ ഇല്ലാതെയുള്ള സിന്തറ്റിക് മനുഷ്യ ഭ്രുണം സ്റ്റം സെല്ലുകളില്‍ നിന്ന് സൃഷ്ടിച്ച് ഗവേഷകര്‍

മസാച്യുസെറ്റ്സ്: അണ്ഡമോ ബീജമോ ഇല്ലാതെയുള്ള സിന്തറ്റിക് മനുഷ്യ ഭ്രുണം സ്റ്റം സെല്ലുകളില്‍ നിന്ന് സൃഷ്ടിച്ച് ഗവേഷകര്‍. ബോസ്റ്റണില്‍ ഈയാഴ്ച നടന്ന ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സ്റ്റം സെല്‍ റിസേര്‍ച്ചേഴ്സ് സമ്മേളനത്തിലാണ് പുതിയ ഗവേഷണം പങ്കുവെച്ചത്. കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജും ചേര്‍ന്നാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജനിതക ക്രമക്കേടുകള്‍, ഗര്‍ഭം അലസല്‍ തുടങ്ങിയ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ഈ കൃത്രിമ ഭ്രൂണങ്ങളുടെ പഠനം ഒരുപരിധിവരെ സഹായിച്ചേക്കാമെന്നും നിയമപരമായി മനുഷ്യനില്‍ കൃത്രിമ ഭ്രൂണം ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ മൃഗങ്ങളില്‍ പരീക്ഷിച്ചുവെങ്കിലും ഫലം കണ്ടില്ല എന്നും ഗവേഷകര്‍ പറയുന്നു.