തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പരിക്കേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു

തിരുവനതപുരം: തിരുവനന്തപുരത്ത് തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പരിക്കേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേരയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം പേവിഷബാധയാണെന്നു സ്ഥീരീകരിച്ചത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതിയാണ് യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തുന്നത്. ഒന്‍പതാം തീയതിയോടെ യുവതി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അവിടെ തന്നെ ചികിത്സ തേടുകയായിരുന്നു. തെരുവു നായകള്‍ക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് ശരീരത്തില്‍ മുറിവേറ്റ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. നായയില്‍ നിന്നു പരുക്കേറ്റപ്പോള്‍ തന്നെ യുവതി ചികിത്സ തേടാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക സൂചന.