ജനീവ: പുകവലി ഹൃദയാഘാതം, ശ്വാസകോശ അർബുദം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം അന്ധതക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ. പുകവലി, മക്യുലാർ ഡീജനറേഷൻ, തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ഡ്രൈ ഐ സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് അഞ്ചരവർഷം നേരത്തെ മക്യുലാർ ഡീജനറേഷൻ ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. സിഗരറ്റ് വലിക്കുമ്പോൾ, കാഴ്ചശക്തിയുമായി ബന്ധപ്പെട്ട കണ്ണിലെ എല്ലാ ഭാഗങ്ങളും മങ്ങി കാഴ്ചയെ മറയ്ക്കുകയും കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ വരുകയും ചെയ്യും. കാഴ്ച മങ്ങുക,നിറങ്ങൾ വ്യക്ത്മായും കൃത്യമായും കാണാൻ പറ്റാതെ വരുക, രാത്രിയിൽ കാണാൻ പ്രയാസം, മുഖങ്ങൾ തിരിച്ചറിയാൻ പ്രയാസം എന്നിവയാണ് നേത്ര രോഗ ലക്ഷണങ്ങൾ.