കൗമാരക്കാലത്തെ അമിത മദ്യപാനം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാമെന്ന് പഠനം

വാഷിംഗ്ടൺ: കൗമാരക്കാലത്തെ അമിത മദ്യപാനം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാമെന്ന് പഠനം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കൗമാരകാലഘട്ടത്തില്‍ മദ്യത്തിനു അടിമപ്പെടുന്നത് മസ്തിഷ്‌ക കോശങ്ങളെ സാരമായി ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. മസ്തിഷ്‌കം വികസിച്ചു കൊണ്ടിരിക്കുന്ന പ്രായമായതിനാല്‍ ഈ കാലഘട്ടത്തിലെ മദ്യപാനം മസ്തിഷ്‌കത്തില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കാമെന്നും സിഗ്‌നലുകള്‍ നല്‍കുന്നതിലും ആശയവിനിമയം നടത്തുന്നതിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാമെന്നും പഠനത്തില്‍ പറയുന്നു. ഇത് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകാമെന്നും ഗവേഷകര്‍ പറയുന്നു. ന്യൂറോഫാര്‍മകോളജി എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധികരിച്ചത്.