ജറുസലേം: ഉമിനീരില്‍നിന്നും ഗര്‍ഭധാരണം തിരിച്ചറിയുന്നതിനുള്ള കിറ്റ് വികസിപ്പിച്ച് ഗവേഷകര്‍. സാലിസ്റ്റിക് എന്ന് പേരിട്ടിരിക്കുന്ന ടെസ്റ്റിലൂടെ കൃത്യമായ ഫലം ലഭിക്കുമെന്ന് അവകാശപ്പെടുന്നത് ജറുസലേമില്‍നിന്നുള്ള ഗവേഷകരാണ്. ശരീര താപനില അളക്കുന്നതിന് സമാനമായ രീതിയിലാണ് ടെസ്റ്റിങ് നടത്തുക. അഞ്ച് മുതല്‍ 15 മിനിറ്റിനുള്ളില്‍ ടെസ്റ്റിന്റെ ഫലം ഉപഭോക്താവിന് അറിയാന്‍ സാധിക്കും. കിറ്റ് ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.