ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്‌ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ രാജ്യത്ത് പടർന്നു പിടിച്ചേക്കുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ മുന്നറിയിപ്പ്

ന്യൂഡൽഹി: ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്‌ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എന്നിവ രാജ്യത്ത് പടര്‍ന്നു പിടിച്ചേക്കുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ അധികൃതര്‍ക്ക് നല്‍കിയതായും 90 ഇടങ്ങളില്‍ പ്രദേശിക പകര്‍ച്ചവ്യാധികളായി ഈ രോഗങ്ങള്‍ മാറിയെന്നും എന്‍സിഡിസി ഉദ്യോഗസ്ഥര്‍ പറയുന്നു. രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കണമെന്നും എന്‍സിഡിസി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് മുന്നറിയിപ്പുകള്‍.