കാസർകോട്: ആരോഗ്യവകുപ്പിന് നാണക്കേടായി കാസര്‍കോട് ജനറല്‍ ആശുപത്രി. ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്നു ബന്ധുക്കള്‍ക്ക് മൃതദേഹം ചുമന്ന് ഇറക്കേണ്ടിവന്നതായണ് ആരോപണം. ബേക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി രമേശന്റെ മൃതദേഹമാണു ആറാം നിലയില്‍നിന്നു ബന്ധുക്കളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ചുമന്ന് ഇറക്കിയത്. കഴിഞ്ഞ മൂന്നുമാസതോളമായി ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണ്. ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്നു മുന്‍പും ആശുപത്രിയില്‍ മുകളിലത്തെ നിലയില്‍നിന്നു മൃതദേഹം ചുമന്നിറക്കുകയും ഇതിനെതിരെയുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ ഇടപെട്ട് ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി പണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലിഫ്റ്റിന്റെ നിര്‍മാണത്തിനായി മൂന്നുദിവസം മുമ്പു മാത്രമാണു അവശ്യ സാധനങ്ങള്‍ ആശുപത്രിയില്‍ എത്തിക്കാനായത്.