കണ്ണൂർ: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ ആരോഗ്യ മേഖലയില്‍ ആശങ്ക. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സാങ്കേതിക കാരണങ്ങളാല്‍ ശമ്പളം മുടങ്ങുന്നതും, ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുമാണ് കണ്ണൂരിലെ ആരോഗ്യ മേഖലയ്ക്ക് ഭീഷണിയാകുന്നത്. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ശമ്പളം മുടങ്ങുന്നതിനു കാരണം. ഫണ്ടിന്റെ കുറവും സാങ്കേതിക പ്രശ്‌നങ്ങളും പറഞ്ഞ് ശമ്പള വിതരണം തടസപ്പെടുത്തുന്നതിനെതിരെ ഡോക്ടര്‍മാര്‍ സമരരംഗത്താണ്. ശമ്പള പരിഷ്‌ക്കരണവും ഡി.എ വര്‍ദ്ധനയും നടപ്പാക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.