ലോകത്ത് ആറില്‍ ഒരാള്‍ വന്ധ്യതാപ്രശ്‌നം നേരിടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന

ജനീവ: ലോകത്ത് ആറില്‍ ഒരാള്‍ വന്ധ്യതാപ്രശ്‌നം നേരിടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന. 1990 മുതല്‍ 2021വരെ നടത്തിയ വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കി ഏപ്രിലിലാണ് ലോകാരോഗ്യസംഘടന ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ദമ്പതിമാരില്‍ അഞ്ചില്‍ ഒന്ന് എന്ന അനുപാതത്തില്‍ വന്ധ്യതാ പ്രശ്‌നം നേരിടുന്നുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തുക എന്നത് ശ്രമകരമാണ്. ബീജങ്ങളുടെ എണ്ണത്തിലെ കുറവ് , ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തങ്ങളുടെ വ്യതിയാനം, ഹൃദയ ധമനികളുടെ അപകട സാധ്യത, അസ്ഥികളുടെ ബലക്ഷയം തുടങ്ങിയവ പുരുഷന്മാരുടെ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. വന്ധ്യതയുള്ള പുരുഷന്മാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. പുകവലി, മദ്യപാനം, ഭക്ഷണക്രമം, അമിതവണ്ണം, മാനസിക സമ്മര്‍ദ്ദം, വ്യായാമത്തിലെ കുറവ് എന്നിവയെല്ലാം പുരുഷ വന്ധ്യതയുടെ കാരണങ്ങളാണ്.