തിരുവനന്തപുരം: മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്നു ആരോഗ്യമന്ത്രി വീണ ജോർജ്. താലൂക്ക് ആശുപത്രികൾ മുതൽ പനി ക്ലിനിക്കുകളും പനി വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിച്ച് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലയെന്നും ഡോക്ടറുടെ സേവനം തേടേണ്ടതാണ്ണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിനുവേണ്ടി നടത്തിയ ഉന്നതതല യോഗത്തിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇക്കാര്യം അറിയിച്ചത്.