ഇടുക്കി: ഇടുക്കി ഇടമലക്കുടിയില്‍ ആദ്യമായി നേത്ര പരിശോധന ക്യാമ്പ് നടത്തി. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പില്‍ എഴുപതുപേരാണ് പങ്കെടുത്തത്. പലര്‍ക്കും തിമിരമുള്‍പ്പെടെയുള്ള കാഴ്ച തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണട ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുമെന്നും സര്‍ജറി വേണ്ടവര്‍ക്ക് സര്‍ജറി ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘടനം നിര്‍വഹിക്കാന്‍ എത്തിയപ്പോള്‍ ആളുകളില്‍ പലര്‍ക്കും കണ്ണുകാണാന്‍ കഴിയില്ലെന്ന് സങ്കടം പറഞ്ഞതായും മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.