തിരുവനന്തപുരം: ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നേടാത്ത ഡെന്റിസ്റ്റുമാര്‍ ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും രജിസ്ട്രേഷന് നേടാതെ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള ഡെന്റല്‍ കൗണ്‍സിലില്‍ പരാതി നല്‍കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു. രജിസ്ട്രേഷന് നേടാതെ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കെതിരെ കൗണ്‍സില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. രജിസ്റ്റേര്‍ഡ് ഡെന്റിസ്റ്റുമാരുടെ പേരു വിവരം www.dentalcouncil.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.