വാഷിംഗ്ടൺ: പച്ചക്കറികൾ അരിയാൻ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പുതിയ പഠനം. പഠനത്തിന്റെ കണ്ടെത്തലുകൾ അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണലിലാണ് പ്രസിദ്ധികരിച്ചത്. കട്ടിംഗ് ബോർഡുകൾ മനുഷ്യന്റെ ഭക്ഷണത്തിലെ ഹാനികരമായ മൈക്രോപ്ലാസ്റ്റിക്സിന്റെ അപകടകരമായ ഉറവിടമാണെന്ന് ഗവേഷകർ കണ്ടെത്തി. മരം കൊണ്ടുള്ള വുഡ്ഡൻ കട്ടിംഗ് ബോർഡുകളും സുരക്ഷിതമല്ലെന്നും പ്ലാസ്റ്റിക്കും മര ബോർഡുകളും വിഷമുള്ള മൈക്രോപ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.
മൈക്രോപ്ലാസ്റ്റിക് എന്നത് ചെറിയ കണങ്ങളാണ്. മൈക്രോപ്ലാസ്റ്റിക്‌സ് കഴിക്കുന്നത് വർദ്ധിച്ചുവരുന്ന വീക്കം, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. പഠനത്തിന്റെ ഭാഗമായി ഗവേഷകർ കട്ടിംഗ് ബോർഡിൽ അരിഞ്ഞ പച്ചക്കറികളും അല്ലാതെ അരിഞ്ഞ പച്ചക്കറികളും പഠന വിധേയമാക്കി.