കൊളോറെക്ടല്‍ കാന്‍സര്‍ യുവാക്കളിൽ കൂടിവരുന്നതായി പഠനം

കൊളോറെക്ടല്‍ കാന്‍സര്‍ അഥവാ മലാശയ കാന്‍സര്‍ യുവാക്കളില്‍ കൂടിവരുന്നതായി പഠനം. സാധാരണ 50 വയസിന് മുകളിലുള്ളവർക്കാണ് രോഗസാധ്യത കൂടുതലെങ്കിലും ഇപ്പോൾ 50 വയസിൽ താഴെയുള്ളവരെയും
അസുഖം ബാധിക്കുന്നതായാണ് കണ്ടെത്തല്‍. റീജന്‍സ്ട്രീഫ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മലത്തില്‍ രക്തം, വയറ്റില്‍നിന്ന് പോകുന്നതില്‍ തുടര്‍ച്ചയായി വ്യത്യാസങ്ങള്‍, വയറുവേദന, വയര്‍ കമ്പിച്ച് വീര്‍ക്കല്‍, ഛര്‍ദ്ദി, ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലാശയ അര്‍ബുദമുള്ള 600 വ്യക്തികളുടെ ഡേറ്റകൾ പഠനവിധേയമാക്കി. 35-നും 49-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയായിരുന്നു പഠനത്തിന്റെ ഭാഗമാക്കിയത്. പുകയില ഉപയോഗം, ഇ-സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകവലി ശീലം, മദ്യപാനം, അമിതവണ്ണം, എന്നിവയെല്ലാം മലാശയ കാൻസർ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.