ഭോപ്പാൽ: ഇന്ത്യയിൽ തുടർച്ചയായി ചീറ്റകൾ ചാകുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടക്കുന്നതിനിടെ രാജ്യത്ത് ചീറ്റകളെ എത്തിച്ച നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താനൊരുങ്ങി ‘പ്രൊജക്ട് ചീറ്റ’യിലെ അംഗങ്ങൾ. ചീറ്റകളുടെ സംരക്ഷണം സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനാണ് യാത്രയെന്ന് വിദഗ്ദ്ധർ അറിയിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ ചർച്ചക്കിടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം അറിയിച്ചത്. കുനോ ദേശീയോദ്യാനം ജൂൺ ആറിന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശിക്കും.