കൊല്ലം: കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പിടുത്തതിന് കാരണം അഗ്നി സുരക്ഷാ സംവിധാനങ്ങളിലെ പിഴവെന്ന് വിലയിരുത്തൽ. ഒരു മരുന്നു സംഭരണശാലയ്ക്കു വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ലെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. താപനില ഉയർന്നത് അപകടകരമായി. മേൽക്കൂരയിലെ പോളികാർബണും ടിൻ ഷീറ്റും പൂർണമായും കത്തിയിട്ടുണ്ട്. വാടകയ്ക്ക് എടുത്ത സ്ഥലത്താണു മരുന്ന് സംഭരണശാല പ്രവർത്തിക്കുന്നത് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.