സ്റ്റോക്ക്ഹോം: ഇന്ത്യക്കാരിൽ കുട്ടിക്കാലത്തെ പോഷകക്കുറവ് പിന്നീട് ടൈപ്പ് 2 പ്രമേഹമുണ്ടാകാൻ കാരണമാണെന്ന് പഠനം. സ്വീഡനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പോഷകക്കുറവ് നികത്തുന്നത് വഴി ഇന്ത്യയിലെ പ്രമേഹരോഗികളുടെ തോത് വലിയ അളവില്‍ കുറയ്ക്കാന്‍ സാധിച്ചേക്കുമെന്നും ഗവേഷകര്‍ പറയുന്നു. പ്രമേഹ രോഗചികിത്സയില്‍ വഴിത്തിരിവാകുന്നതാണ് ഈ ഗവേഷണത്തിലെ കണ്ടെത്തലുകളെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യക്കാരില്‍ വ്യാപകമായി എസ്ഐഡിഡി അഥവാ സൈവിയര്‍ ഇൻസുലിന്‍ ഡെഫീഷ്യന്‍റ് ഡയബറ്റീസ് എന്ന ടൈപ്പ് 2 പ്രമേഹം, എംഒഡി മൈല്‍ഡ് ഒബ്സിറ്റി റിലേറ്റഡ് ഡയബറ്റീസ് ടൈപ്പ് 2 പ്രമേഹം എന്നിവയാണ് കാണുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.