താനൂർ ബോട്ടപകടം; മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്നു

മലപ്പുറം: താനൂര്‍ ബോട്ടപകടത്തെ കുറിച്ചുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. ബോട്ടപകടത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും, പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദ്ദേഹം വിട്ടുകൊടുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. രാവിലെ ആറ് മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം നടപടികൾ ആരംഭിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദ്ദേശം നൽകി. മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സക്കായി നിയോഗിക്കും.