തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദേശം. പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടിയെന്നും, ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നുമായിരുന്നു പരാതി.