ഇടുക്കി ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം പ്രതിസന്ധിയിൽ

ഇടുക്കി: ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം മുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു. ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞതാണ് ജില്ലാ കേന്ദ്രങ്ങളില്‍നിന്നു ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം നിലയ്ക്കാനിടയാക്കിയത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമായി. അത്യാവശ്യമുള്ള ജീവന്‍രക്ഷാ മരുന്നുകളും രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളിലില്ല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍നിന്നു ജില്ലാ കേന്ദ്രങ്ങളില്‍ മരുന്ന് എത്തുന്നുണ്ട്. എന്നാല്‍ അവിടെനിന്നും ആശുപത്രികളില്‍ മരുന്ന് എത്തിക്കുന്നതാണ് പ്രതിസന്ധിയിലായിരിക്കുന്നത്.