തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളിൽ ഈ വർഷം തന്നെ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യുതി ചാർജ് കുറയ്ക്കാനും ഹരിതചട്ടത്തിലേക്ക് ആശുപത്രികളെ മാറ്റാനുമുദ്ദേശിച്ചാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 10 സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.