വൈക്കം: യാത്രക്കിടെ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ്സ് ജീവനക്കാർ. എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസില്‍ യാത്രചെയ്ത തിരുവനന്തപുരം സ്വദേശിനി ഷഹനയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കിടെ കുഴുഞ്ഞു വീണ യുവതിയെ ബസ്സ് ജീവനക്കാർ വൈക്കം താലൂക്ക് ആശുപത്രിയിലെത്തി ക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം യുവതിയെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടയ്ക്ക് ഇറങ്ങാൻ യാത്രക്കാർ ഉണ്ടായിരുന്നിട്ടും ബസ്സ് നിര്‍ത്താതെ ആശുപത്രിയിലെത്തിക്കാന്‍ യാത്രക്കാരുടെ സഹകരണവും ഉണ്ടായതായി ബസിലെ ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു.