കൊല്ലം: കൊട്ടാരക്കര റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ ധാന്യങ്ങളിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഭക്ഷ്യ വസ്തുക്കൾ റേഷൻ കടകൾക്ക് വിതരണം ചെയ്ത എഫ് സി ഐ ഗോഡൗണിലെത്തിയ മന്ത്രി ഭക്ഷ്യധാന്യങ്ങള്‍ പരിശോധിക്കുകയും, പരാതിക്കിടയാക്കിയ സ്റ്റോക്ക് തിരിച്ചെടുക്കാനും നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര താലൂക്കിലെ പുത്തൂര്‍, തേവലപ്പുറം, ശാസ്താംകാവ്, പാറയില്‍മുക്ക് എന്നിവിടങ്ങളിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്ത പച്ചരിയിലാണ് പുഴുവിനെയും പ്രാണിയെയും കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രി ജിആര്‍ അനിലിന്റെ നേരിട്ടുള്ള ഇടപെടല്‍. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.