കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്ന ആവശ്യം ശക്തം. ആശുപത്രിയിൽ സൂപ്രണ്ടിനെയും ഹൃദ്രോഗ വിദഗ്ധനെയും 2 ഫിസിഷ്യൻമാരെയും നിയമിക്കണമെന്നാണ് ആവശ്യം. ഇവിടെ ഫിസിഷ്യന്മാരുടെ കുറവു മൂലം മറ്റു ഡോക്ടർമാർക്ക് ജോലി ഭാരവും കൂടുതലാണ്. ഒഴിഞ്ഞുകിടക്കുന്ന ആർഎംഒ തസ്തികയിലേക്കും നിയമനം നടന്നിട്ടില്ല. ചികിത്സ തേടി മറ്റു ജില്ലകളിൽ നിന്നുപോലും രോഗികൾ എത്തുന്ന ആശുപത്രിയാണിത്.