തിരുവനന്തപുരം: വിവിധ മരുന്ന് സംഭരണ ശാലകളിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നടപടിയുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. തീപിടിത്തത്തിന് കാരണം ബ്ലീച്ചിങ് പൗഡറാണ് എന്ന നിഗമനത്തിൽ എല്ലാ ഗോഡൗണിൽ നിന്നും ബ്ലീച്ചിങ് പൗഡർ ഇന്നുതന്നെ തിരിച്ചെടുക്കാൻ കെഎംഎസ്‌സിഎൽ വിതരണ കമ്പനികൾക്ക് നിർദേശം നൽകി. സ്റ്റോക്ക് ഇനി വിതരണം ചെയ്യേണ്ടെന്നും നിർദേശമുണ്ട്. കെഎംഎസ്‌സിഎലിന്റെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ സംഭരണശാലകളിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടാവുകയും ഒരു അഗ്നിശമന സേനാംഗം മരിക്കുകയും ചെയ്തിരുന്നു. കോവിഡ് കാലത്തിനു മുൻപു ഗുണനിലവാരം ഇല്ലാതെ ഉപേക്ഷിച്ച കോട്ടണിൽ പിടിച്ച തീയാണ് ബ്ലീച്ചിങ് പൗഡറിലേക്കു പടർന്നതെന്നാണ് സംശയം.