കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ കോൺസൻട്രേറ്റുകൾ സൗജന്യമായി നൽകി നടൻ മമ്മുട്ടി, ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്‌തത്‌

എറണാകുളം: കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ കോൺസൻട്രേറ്റുകൾ സൗജന്യമായി നൽകി നടൻ മമ്മുട്ടി. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയിൽ മമ്മുട്ടി നിർവഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്‌തത്‌. കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആ ‘ശ്വാസം’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഉപകരണങ്ങൾ വിതരണം ചെയ്‌തത്‌. അന്തരീക്ഷത്തിലെ വായുവിൽ നിന്ന് നൈട്രജനെ വേർതിരിച്ച് ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ. കിടപ്പ് രോഗികൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ പറഞ്ഞു.